മംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഡി.പി.ഐ. നേതാവ് പോലീസ് പിടിയില്‍. സംഭവത്തില്‍ എസ്.ഡി.പി.ഐ ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതായണ്. ഇതോടെ കുടുംബം ഒറ്റപ്പെട്ട നിലയിലായി. ഈ സാഹചര്യം മുതലെടുത്ത് കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തുകയും ചെയ്ത സിദ്ദിഖ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പിടിയിലായത്. ് പോക്സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
പരാതി നല്കാതിരിക്കാന് പെണ്‍കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിന് എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാള്‍, നിസാമുദ്ദീന്‍, ഇഫ്തിക്കര്‍, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.