തൃശ്ശൂര്‍: കേരളത്തില്‍ പച്ചക്കറികളില്‍ കീടനാശിനികളുടെ ഉപയോഗം വര്‍ഷംതോറും കുറഞ്ഞുവരുകയാണെന്ന് കാര്‍ഷികവികസന-കാര്‍ഷികക്ഷേമ വകുപ്പിന്റെ കണക്കുകള്‍. രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്‍ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ ഉണ്ടായത്.
നെല്ലിന് മാത്രമാണ് കീടനാശിനിപ്രയോഗം കൂടിയത്. മൂന്നുകൊല്ലത്തിനിടെ നെല്‍വയല്‍വിസ്തൃതി 1.7 ലക്ഷം ഹെക്ടറില്‍നിന്ന് 2.23 ലക്ഷം ഹെക്ടറായി കൂടിയതിന് ആനുപാതികം മാത്രമാണിത്. 2020-ല്‍ കീടനാശിനിപ്രയോഗം ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്.
കീടനാശിനികള്‍ക്കെതിരേയുള്ള കൃഷിവകുപ്പിന്റെ ബോധവത്കരണം ഗുണംചെയ്തതിനാല്‍ അതിന്റെ ഉപയോഗം കുറഞ്ഞുവെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) വി രജത പറഞ്ഞു. കീടനാശിനികളുടെ ദോഷമറിയുന്ന കൂടുതല്‍പേര്‍ കൃഷിയിലേക്ക് എത്തിയതും സ്വന്തം ആവശ്യത്തിനായി ഉത്പാദനം തുടങ്ങിയതും കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന് കാരണമായെന്നും രജത വ്യക്തമാക്കി.
സ്വന്തം ഉപയോഗത്തിനുള്ള കാര്‍ഷികവൃത്തി കൂടിയതും കീടനാശിനിക്കെതിരേയുള്ള അവബോധം വര്‍ധിച്ചതും ഇതിന്റെ ഉപയോഗം കുറയാന്‍ കാരണമായിട്ടുണ്ട്. പ്രതിരോധശേഷി ഏറിയ നാടന്‍ ഇനങ്ങളുെട പ്രചാരം കൂടുകയും കീടനാശിനിക്ക് പകരമായി കീടക്കെണിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തു.
കാര്‍ഷിക ആനുകൂല്യങ്ങള്‍ കിട്ടാന്‍ കീടനാശിനിപ്രയോഗം കുറയ്ക്കണം. കീടനാശിനിവില്പനയിലുള്ള കര്‍ശനനിയന്ത്രണം, കാര്‍ഷികമേഖലയില്‍ വകുപ്പ് ജീവനക്കാരുടെ ഇടപെടല്‍ എന്നിവയും കീടനാശിനിയുടെ ഉപയോഗം കുറയാന്‍ കാരണമായിട്ടുണ്ട്.
ഇനം രാസകീടനാശിനി ജൈവകീടനാശിനി (മെട്രിക് ടണ്‍)
വര്‍ഷം 2018 2019 2020 2018 2019 2020
നെല്ല് 37.15 66.24 72.32 153.37 94.86 85.64
പച്ചക്കറി 110.98 137.58 40.00 394.95 201.99 57.01
സുഗന്ധവിള 59.76 48.71 32.47 156.23 79.71 45.00
തെങ്ങ് 139.93 113.06 78.05 228.99 116.49 81.70
കവുങ്ങ് 20.45 15.80 17.20 48.60 21.75 19.73
വാഴ 115.14 135.91 50.97 185.90 161.97 54.72
മൊത്തം 532.42 517.3 291.01 1198.04 676.76 343.8