മുളങ്കുന്നത്തുകാവ്: വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ പട്ടാമ്പി കൊടുമണ്ണ ചിറയില്‍ കളരിക്കല്‍ ഉണ്ണികൃഷ്ണന് ആണ് അറസ്റ്റിലായിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം നടന്നിരിക്കുന്നത്. തൃശൂരില്‍ ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനികളുടെ മുന്നിലാണ് ഉണ്ണികൃഷ്ണന് നഗ്നതാ പ്രദര്‍ശനം നടത്തിയത്. നന്നായി മദ്യപിച്ചിരുന്ന ഇയാള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ സഹപാഠികളോട് വിവരം പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ മറ്റു വിദ്യാര്‍ഥികള്‍ ഇയാളെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിക്കുകയായിരുന്നു ഉണ്ടായത്. മുമ്പും ഇയാള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ പോലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.