മഞ്ചേരി: തെരഞ്ഞെടുപ്പ് എന്നാൽ യുദ്ധമല്ല എന്നും ജനാധിപത്യ രീതിയിലുള്ള ഒരു സെലക്ഷൻ രീതി മാത്രമാണെന്നും ഓർമ്മിപ്പിച്ച് മലപ്പുറത്തു നിന്നും ഒരു രാഷ്ട്രീയ മാതൃക. തെരഞ്ഞെടുപ്പ് വിജയിക്കുമ്പോൾ ആഘോഷപരിപാടികൾക്കായി മാറ്റിവെച്ചിരുന്ന തുക എൽഡിഎഫ് പ്രവർത്തകർ മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ കുടുംബത്തിന് കൈമാറി.
എൽഡിഎഫ് മഞ്ചേരി നഗരസഭയിലെ കിഴക്കേകുന്ന് വാർഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പണംനൽകി മാതൃകയായത്. രണ്ടാഴ്ചമുൻപ് മരിച്ച കെകെ ഗംഗാധരന്റെ കുടുംബത്തിനാണ് 46,500 രൂപയാണ് നൽകിയത്. ഇത് സ്ഥിരനിക്ഷേപം ചെയ്യുകയായിരുന്നു.
ചടങ്ങിൽ, വാർഡ് കൗൺസിലർ എവി സുലൈമാൻ, മുൻ കൗൺസിലർ മഞ്ചേരി ഫസ്ല എന്നിവർ രേഖകൾ കൈമാറി.