കൊട്ടാരക്കര: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടര ലക്ഷം പിഴയാണ് ചുമത്തിയിരിക്കുന്നത്. കൊട്ടാരക്കര അസി.സെഷന്‍സ് കോടതിയുടേതാണ് വിധി.
കീഴാറ്റൂര്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ സിന്ധുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഉറുകുന്ന് അണ്ടൂര്‍പച്ച റോഡ് പുറമ്പോക്കില്‍ അനില്‍ വിലാസത്തില്‍ എം അനിലി(35)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ സിന്ധുവിനാണ് നല്‍കേണ്ടത്. 2012 ഡിസംബര്‍ 24ന് പുലര്‍ച്ചെ 2.15നാണ് സംഭവം.
കീഴാറ്റൂര്‍ ഇടമുളയ്ക്കലിലെ വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയ സിന്ധുവിന്റെ കഴുത്ത് അനില്‍ കറിക്കത്തി കൊണ്ട് മുറിച്ചു. ബഹളം കേട്ട് എത്തിയ ബന്ധുക്കള്‍ സിന്ധുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ സിന്ധുവിനെ അനില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.