തിരുനാവായ: ജോലിക്കിടെ മുന്നോട്ട് നീങ്ങിയ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി ഇലക്ട്രിക് വര്‍ക്ഷോപ്പിലെ ജീവനക്കാരന് ദാരുണാന്ത്യം. പുറത്തൂര്‍ എടക്കനാട് പുളിയംപറമ്പില്‍ പ്രകാശന്റെ മകന് ആകാശ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നന്നാക്കുന്നതിനിടയില്‍ ലോറി സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയായിരുന്നു. എന്നാല്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആകാശ് ഇത് ശ്രദ്ധിച്ചിരുന്നല്ല, അപകടത്തില്‍പ്പെടുകയുമായിരുന്നു. കുതിച്ചെത്തിയ ലോറിക്കും തെങ്ങിനുമിടയില്പ്പെട്ട് ഞെരിഞ്ഞു.
അപകടം നടന്നയുടനെ കൊടക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ ഇവിടെ ചികിത്സയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോവിഡ് പരിശോധനയ്ക്കുശേഷം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒരാഴ്ച മുമ്പാണ് ആകാശ് ഇവിടെ ജോലിക്കെത്തിയത്.