ആലപ്പുഴ: കെ കരുണാകരന് കഴിഞ്ഞാല്‍ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരന്. അങ്ങനെ എഴുതി തള്ളാന്‍ കഴിയുന്ന വ്യക്തയല്ല രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ചന്ദ്രശേഖരന് രംഗത്തെത്തിയത്.
ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കഴിഞ്ഞ ഒരു വര്‍ഷമായുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണ്. ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തരം എതിര്‍ക്കുന്നതില്‍ കെ കരുണാകരന് കഴിഞ്ഞാല്‍ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷ നേതാവാണ് ചെന്നിത്തല’ ചന്ദ്രശേഖരന് പറഞ്ഞു.
അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കണം. പ്രതിപക്ഷ നേതാവിന്റെ റോള്‍ അത്ഭുതകരമായി നിര്‍വഹിച്ച വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, തൊഴിലാളികളുടെ ശക്തിയും അവരുടെ വോട്ടുശേഷിയും അറിയാതെയുള്ള പ്രവര്‍ത്തനം കൊണ്ടാണ് കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വരുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ചന്ദ്രശേഖരന് പറഞ്ഞു. സംസ്ഥാനത്തിലെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രധാന പദവി നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.