എരുമേലി : അപ്രതീക്ഷിതമായി മരം വീണ് വീട് മുഴുവന്‍ തകര്‍ന്നു. ചെമ്പകപ്പാറ കിഴക്കേതില്‍ സാബുവിന്റെ വീടാണ് തകര്‍ന്നത്. വലിയ അപകടത്തില്‍ നിന്നും വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടസമയത്ത് സാബുവും ഭാര്യ ഷൈമോളും മക്കളായ ഷെര്‍വിനും ഷേബയും വീട്ടില്‍ ഉണ്ടായിരുന്നു.
വീടിന് മുന്നിലുള്ള കൂറ്റന്‍ മരം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഭിത്തികള്‍ക്കും കട്ടിള, ജനലുകള്‍ക്കും വിള്ളലുണ്ടായി. വലിയ ശബ്ദം കേള്‍ക്കുകയും പെട്ടന്ന് വൈദ്യുതിയും നിലക്കുകയും ചെയ്തതോടെ വീട്ടിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു.
ശബ്ദം കേട്ട് അയല്‍വാസികള്‍ വെളിച്ചവുമായി എത്തിയപ്പോഴാണ് വീടിനുമേല്‍ മരം വീണതാണെന്നറിയുന്നത് എന്ന സാബു പറയുന്നു. വനപാലകരെത്തി മരം വെട്ടിമാറ്റി. അയല്‍വാസികളുടെയും ബന്ധുക്കളുടെയും സഹായത്തോടെ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് പടുതാ വിരിച്ചു.
വനാതിര്‍ത്തിപ്രദേശമായ ഭാഗത്ത് എട്ട് വീടുകളാണ് ഇത്തരത്തില്‍ ഭീഷണിയിലുള്ളത്.