ആലപ്പുഴ: ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭാ അധ്യക്ഷന്‍ ഓഫീസിലെത്തിയത് സൈക്കിളില്‍. താന്‍ നിര്‍ദേശിച്ചയാളെ താല്‍ക്കാലിക ഡ്രൈവറാക്കി നിയമിക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാവേലിക്കര നഗരസഭാ അധ്യക്ഷന്‍ കെവി ശ്രീകുമാര്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സ്വന്തം സൈക്കിളില്‍ നഗരസഭാ ഓഫീസിലെത്തിയത്. താല്‍ക്കാലിക ഡ്രൈവറെ നിയമിക്കാന്‍ അനുമതി തേടിയുള്ള അജണ്ട എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ പാസാക്കാനായിരുന്നില്ല.
ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്‍കിയാണ് കെവി ശ്രീകുമാര്‍ മടങ്ങിയത്. രണ്ടരകിലോമീറ്ററാണ് അദ്ദേഹം സൈക്കില്‍ ചവിട്ടി നഗരസഭയിലെത്തിയത്. എന്നാല്‍ സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്ന തനിക്ക് അതൊരു ബുദ്ധിമുട്ടല്ലെന്ന് ശ്രീകുമാര്‍ പറയുന്നു.
തന്റെ കാര്യം വന്നപ്പോള്‍ മാത്രം കീഴ്വഴക്കം ലംഘിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് അധ്യക്ഷന്റെ പ്രതികരണം. തനിക്ക് വിശ്വസ്തനായ ഒരാള്‍ ഡ്രൈവറായി വേണമെന്നാണ് ശ്രീകുമാറിന്റെ നിലപാട്.തെരഞ്ഞെടുപ്പ് ചെലവിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ബന്ധുവിന്റെ കാറിലായിരുന്നു അദ്ദേഹം ആലപ്പുഴയിലേക്ക് പോയത്.