മയ്യില്‍: മഴയില്‍ ഒലിച്ചെത്തിയതും റോഡരികില്‍ തള്ളിയതുമായ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകര്‍മ സേനയെ ഏല്‍പ്പിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കയരളം എയുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളും മയ്യില്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കരക്കണ്ടത്തെ ഹുസൈന്റെയും റാബിയയുടെയും മകന് എം മിറാസ്, രമേശന്റെയും ബിന്ദുവിന്റെയും മകന് കെ അശ്വന്ത് എന്നിവരാണ് മാലിന്യം ശേഖരിച്ചത്.
റോഡരികിലും മറ്റും മാലിന്യം തള്ളുന്നവര്‍ക്ക് മുന്നില്‍ മാതൃകയാവുകയാണ് ഈ കൊച്ചുമിടുക്കര്‍. മറ്റുള്ളവര്‍ക്ക് കഴിയാവുന്ന സഹായം ചെയ്യാനുള്ള മനസുള്ളവരാണ് കുട്ടികളെന്നും ഒരു വര്‍ഷത്തോളമായി ഇവര്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.