അഞ്ചല്‍; കരുകോണ്‍ കുട്ടിനാട് കോളനി ചരുവിള വീട്ടില്‍ രാജപ്പന് (60) കൊല്ലപ്പെട്ടതു മകന്റെ മര്‍ദ്ദനത്തിലെന്ന് പോലീസ്. മദ്യ ലഹരിയില്‍ പിതാവിന്റെ തലയ്ക്ക് അമ്മിക്കല്ല് കുഴവി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സതീഷ് എന്ന 27കാരനാണ് അച്ഛനെ അതിദാരുണമായി കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒരുമിച്ചു മദ്യപിച്ച രാജപ്പനും മകന് സതീഷും തമ്മില്‍ ഉണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദനമേറ്റു വീണ രാജപ്പന്റെ തലയില്‍ സതീഷ് കുഴവി കൊണ്ട് ഇടിക്കുകയായിരുന്നെന്നു ഇന്‍സ്പെക്ടര്‍ എല്‍ അനില്‍കുമാര്‍ പറഞ്ഞു. രാജപ്പന് മരിച്ച വിവരം ഭാര്യ വിലാസിനി അറിയുന്നത് പിറ്റേ ദിവസം രാവിലെയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.