മുപ്ലിയം; സ്പിരിറ്റ് ഉപയോഗിച്ചുള്ള വ്യാജ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസ് പരിശോധന നടത്തി. 85 ലിറ്റര്‍ സാനിറ്റൈസറും 12 ലീറ്റര്‍ സ്പിരിറ്റും നിര്‍മാണ സാമഗ്രികളുമാണ് ഇവിടെ നിന്ന് സംഘം പിടിച്ചെടുത്തത്. കൈയ്യിലൊഴിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തെളിഞ്ഞത്. പിന്നാലെ എല്ലാം പിടിച്ചെടുക്കുകയായിരുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതാണ് ഇവയെന്ന് എക്സൈസ് സംഘം പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സാനിറ്റൈസര്‍ കാക്കനാട്ടെ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
പിടിക്കപറമ്പ് വൈക്കല പറമ്പില്‍ രാജന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് വ്യാജ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുന്‍പ് വാഷ് സൂക്ഷിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.