കൊല്ലം: വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര് ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം സംഭവിച്ചത്. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് വാഹന അപകടത്തില്‍ മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകള്‍ സുമയ്യയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
സുമയ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില അതീവഗുരുതരമാണ്. അപകടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നും. നിയന്ത്രണം വിട്ടെത്തിയ കാര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു.