മാന്നാര്‍: പ്രിയപ്പെട്ടവരുടെ മരണ വാര്‍ത്തകള്‍ പലപ്പോഴും ഉള്‍ക്കൊള്ളാനാവുന്നതില്‍ അപ്പുറമാണ്. മക്കളുടെ മരണ വാര്‍ത്ത ഒരിക്കലും അമ്മ മാര്‍ക്ക് സഹിക്കാനാവില്ല. ഇത്തരത്തില്‍ ഒരു ദാരുണമായ സംഭവമാണ് ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ഉണ്ടായത്.
മൂത്തമകന് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന വാര്‍ത്തയറിഞ്ഞതിന് പിന്നാലെ അമ്മ നെഞ്ചുപൊട്ടി മരിച്ചു. പരുമല അലി മന്‍സില്‍ പരേതനയാ അലിക്കുട്ടിയുടെ മകന് ബഷീര്‍ കുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
63 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ അമ്മ നബീസ ബീവി ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. 83 വയസായിരുന്നു. ഇരുവരുടെയും ഖബറടക്കം ഒരേസമയം മാന്നാര്‍ പുത്തന്‍പള്ളിയില്‍ നടത്തി.
മജീദ്(മോഡേണ്‍ ടെയ്ലേഴ്സ്,മാന്നാര്‍), അബ്ദുള്ള, സാജിദ, ഷാജഹാന്, റംലത്ത്, ഹാഷീം, നജീമാ, റഷീദ്, ഷബീര്‍ എന്നിവരാണ് നബീസാ ബീവിയുടെ മറ്റു മക്കള്‍. ബഷീര്‍കുട്ടിയുടെ മക്കള്‍:ഷമീര്‍, ഷഹീര്‍, ശബ്നാ.മരുമക്കള്‍: തസ്നി, സൗമി, സാജിദ്.