ബത്തേരി: പാകം ചെയ്ത മത്സ്യത്തില്‍ പുഴുക്കള്‍. തൊടുവട്ടി ആനിക്കാട്ടില്‍ എ.കെ. റോയി ബൈക്കിലെത്തിയ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മല്‍സ്യം കഴിച്ചതോടെ കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും ഛര്‍ദിയും തുടങ്ങി.
ബൈക്കില്‍ വില്‍പ്പന നടത്തിയ ആളുടെ കൈയ്യില്‍ നിന്നാണ് റോയി മീന്‍ വാങ്ങിയത്. വീട്ടിലെത്തി കറി വെക്കാനായി മീന്‍ മുറിച്ചപ്പോഴൊന്നും പുഴുക്കളെ കണ്ടിരുന്നില്ല. എന്നാല്‍ പാകം ചെയ്ത കഴിച്ചതിനു ശേഷം അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
കഴിച്ചവര്‍ക്കെല്ലാം തളര്ച്ചപോലെ തോന്നി. തുടര്‍ന്ന് മല്‍സ്യം പരിശോധിച്ച് നോക്കിയപ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും റോയ് പറയുന്നു. ഇതിന് പിന്നാലെ മീന്‍ കഴിച്ചവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് റോയുടെ കുടുംബം.
ആരോഗ്യവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശാ വര്‍ക്കറെത്തി പരിശോധന നടത്തിയതായി റോയി പറഞ്ഞു. പരിശോധനയില്‍ പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മത്സ്യവില്‍പ്പനക്കാരനില്‍ നിന്ന് ‘കേതല്‍’ ഇനത്തില്‍പെട്ട മത്സ്യമാണ് റോയി വാങ്ങിയത്.