മൂവാറ്റുപുഴ: ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന്റെ ദൃശ്യം പുറത്തായി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ജീവനക്കാര്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ദൃശ്യം പ്രചരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരെ കൊണ്ട് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് വിചാരണ തടവുകാരെ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് എന്ന ആരോപണങ്ങക്കെതിരെ വിശദീകരണവുമായി ജയില്‍ അധികൃതരും രംഗത്ത് എത്തിയിട്ടുണ്ട്.
ജയിലിനുള്ളില്‍ ചട്ടങ്ങള്‍ ലംഘിച്ച് അടിസ്ഥാന രഹിതമാണെന്നും ഇങ്ങനെയൊരു സംഭവം മൂവാറ്റുപുഴ ജയിലില്‍ നടന്നിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ജയില്‍ ജീവനക്കാര്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ദൃശ്യം പ്രചരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
സംഭവം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് രണ്ട് തടവു പുള്ളികളെ മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റിയിട്ടും ഉണ്ട്.