ശാരീരിക ബുദ്ധിമുട്ടുകള്‍ ജീവിതത്തെയൊട്ടാകെ വരിഞ്ഞു മുറുക്കുമ്പോഴും മണ്ണില്‍ പണിയെടുത്തു ജീവിക്കുകയാണ് അരുണ്‍. ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ പറ്റില്ല.
പക്ഷേ അരുണ്‍ പരസഹായമില്ലാതെ മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. സോഷ്യല്‍ മീഡിയയാണ് അരുണിന്റെ സമാനാതകളില്ലാത്ത അധ്വാനത്തെ വാഴ്ത്തി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത്തിരി വേദനകളുടെ പേരില്‍ വിധിയെ ഒത്തിരി പഴിക്കുന്നവര്‍ കണ്ണുതുറന്നു കാണണം അരുണിന്റെ ജീവിതം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ പറ്റില്ല.പക്ഷേ അരുണ്‍ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാന്‍.
ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോള്‍ അരുണിന് ഈ ശാരീരിക പരിമിതികള്‍ ഒന്നും പ്രശ്നമല്ല.ഇത് ആദ്യമായല്ല അരുണ്‍ കൃഷി ചെയ്യുന്നത്. മറ്റൊരാള്‍ പാട്ടത്തിന് എടുത്ത സ്ഥലത്തില്‍ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു..
അതിരാവിലെ തുടങ്ങും അരുണ്‍ കൃഷിയിടത്തില്‍ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവര്‍ ചെയ്തു നല്‍കും.അരുണ്‍ ഒരു ഊര്‍ജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുണ്‍ തന്റെ ജീവിതത്തിലൂടെ..