പാലക്കാട് : കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ മങ്കരയില്‍ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണശ്രമം. സംഭവത്തില്‍ പതിനേഴു വര്‍ഷമായി മങ്കരയില്‍ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മങ്കരയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന പ്രധാന റോഡില്‍ വെള്ളറോഡ് ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് അര്‍ധരാത്രിയില്‍ മോഷണ ശ്രമം നടന്നത്. രാത്രി 12.54 മുതല്‍ ഒന്നരവരെ മൂന്നുപ്രാവശ്യം എടിഎം തകര്‍ത്തു പണം എടുക്കാന്‍ ശ്രമിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് എടിഎം മെഷീന് തകര്‍ത്തത്. എന്നാല്‍ പണം ഇരുന്ന ഭാഗം പൊളിക്കാനായില്ല. മൂന്നുപ്രാവശ്യം മെഷീന് തകര്‍ത്തെങ്കിലും മോഷ്ടാവ് പണം എടുക്കാതെ പിന്മാറുകയായിരുന്നു.