ചേലക്കര: കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മേപ്പാടം പാറക്കല്‍ പീടികയില്‍ ആഷിക്ക് (30) ആണ് അറസ്റ്റിലായത്. പഴയന്നൂരിലെ ബന്ധുവീട്ടില്‍നിന്നാണ് ആഷിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘ഓപറേഷന് പി ഹണ്ട്’ എന്ന പേരില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുടുക്കാനായത്.
ചേലക്കര സിഐ ബാലകൃഷ്ണന്, പഴയന്നൂര്‍ സിഐ നിസാമുദ്ദീന്‍, എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ നാടകീയമായി പിടികൂടിയത്.