പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീണ്ടും വന്യജീവി ശല്യം. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യജീവി ആക്രമിച്ചു കൊന്നു. പുല്‍പ്പള്ളി കാപ്പിസെറ്റ് കോളനിയിലെ ജോയിയുടെ ആടിനെ ആണ് വന്യജീവി ആക്രമിച്ചു കൊന്നത്.
കഴിഞ്ഞദിവസം കാപ്പിസെറ്റിലെ ശിവരാജന്റെ ആടിനെയും വന്യജീവി ആക്രമിച്ചു കൊന്നിരുന്നു. അതേസമയം കടുവയാണോ പുലിയാണോ ആടുകളെ ആക്രമിച്ചുകൊന്നതെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആടിനെ ആക്രമിച്ചുകൊന്ന സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കാനും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. വന്യജീവി ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ നടപടികള്‍ വനവകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാല്‍ പറഞ്ഞത്.