മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ റവന്യൂകുന്നില് പഴയമഠത്തില്‍ പിസി ജിബിനെ(27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുമുറ്റത്തെ ചെടിച്ചട്ടികളില്‍ നട്ടു വളര്‍ത്തിയ പന്ത്രണ്ട് സെന്റിമീറ്റര്‍ വലുപ്പമുള്ള പത്ത് കഞ്ചാവ് ചെടികളാണ് പോലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി രജികുമാറിന്റെ നിര്‍ദേശ പ്രകാരം ആന്റി നര്‍കോട്ടിക് സ്ക്വാഡും തലപ്പുഴ എസ്ഐ പിജെ ജിമ്മിയും അടങ്ങുന്ന സംഘം സംയുക്തമായാണ് പരിശോധന നടത്തിയത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.