ബത്തേരി: യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരിയില്‍ നാളെ റീപോളിംഗ്. ബത്തേരി നഗരസഭ പത്തൊമ്പതാം വാര്‍ഡ് തൊടുവട്ടില് റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചത്. നാളെ രാവിലെ ഏഴ് മണി മുതല്‍ ആണ് റീപോളിംഗ് നടക്കുക. ബത്തേരി മാര്‍ ബസേലിയസ് ബിഎഡ് സെന്ററിലെ പോളിംഗ് ബൂത്തില്‍ തന്നെയാകും നാളെയും വോട്ടെടുപ്പ് നടക്കുക.
രാത്രി എട്ട് മണി മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തൊടുവട്ടി വാര്‍ഡില്‍ 3 വോട്ടെണ്ണല്‍ യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് കേടായത്. രണ്ടു യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി 97 വോട്ടിന് ലീഡ് ചെയ്തു നില്‍ക്കെയാണ് മൂന്നാമത്തെ യന്ത്രം കേടായത്. 113 വോട്ടുകള്‍ കൂടിയാണ് എണ്ണാനുണ്ടായിരുന്നത്. യന്ത്രത്തകരാര്‍ നീക്കാന്‍ ടെക്നിഷ്യന്മാര് എത്തിയെങ്കിലും വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല. തുടര്‍ന്നു വരാണാധികാരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.