പുനലൂര്‍: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തെങ്കാശി കുറ്റാലം തുറന്നു. വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക സൗകര്യങ്ങളും മറ്റും ഒരുക്കിയ ശേഷമാണ് കുറ്റാലം തുറന്ന് കൊടുത്തത്.
തെങ്കാശി കളക്ടറുടെ ഉത്തരവിനെതുടര്‍ന്നാണ് ഇന്നുമുതല്‍ അരുവികളില്‍ കുളിക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിനോദസഞ്ചാരികളെ കടത്തിവിടുകയെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം.
ചെറുതും വലതുമായി അഞ്ച് അരുവികളാണ് കുറ്റാലത്തുള്ളത്. ഇവിടെ വിനോദസഞ്ചാരികള്‍ക്ക് കുളിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.