മുട്ടില്‍: നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം. മുട്ടില്‍ വ്യവസായ ഓഫീസിന് സമീപമാണ് അപകടം നടന്നത്. മുട്ടില്‍ സ്വദേശിയും പറളിക്കുന്ന് താമസിച്ചു വരുന്നതുമായ പഞ്ചാര ഷക്കീര്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
അതേസമയം വേണ്ടത്ര മുന്നറിയിപ്പ് സംവിധാനം ഒരുക്കാതെയാണ് ടിപ്പര്‍ ലോറി റോഡില്‍ നിര്‍ത്തിയിട്ടിരുന്നതെന്നും, ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചാര ഇബ്രാഹിമിന്റേയും, ഖദീജയുടേയും മകനാണ് മരിച്ച ഷക്കീര്‍. ഷമീര്‍, സഫിയ,നസീമ എന്നിവര്‍ സഹോദരങ്ങളാണ്.