കോട്ടയം: മത്സ്യത്തൊഴിലാളിയെ തേടി ഭാഗ്യദേവതയെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 459 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മത്സ്യത്തൊഴിലാളിക്ക് ഒന്നാംസമ്മാനം. കുമരകം സ്വദേശി സാജു പോളിനെയാണ് ഭാഗ്യദേവത തുണച്ചത്.
ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സാജുവിന് ലഭിച്ചത്. സാജു എടുത്ത കെ.എഫ് 221819 നമ്പറിലുള്ള ലോട്ടറിക്കാണു സമ്മാനം. ചന്തക്കവലയില്‍ ലോട്ടറി വില്‍ക്കുന്ന ബാബുവിന്റെ കയ്യില്‍ നിന്നാണു സാജു ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KK 411016 (IDUKKI) എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കാരുണ്യ ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.