പത്തനംതിട്ട: കലയുടെ ഊരായ കലഞ്ഞൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാവരും നാടിന് പ്രിയപ്പെട്ട സാധാരണക്കാര്‍ തന്നെ. 15 വര്‍ഷത്തോളമായി കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര് രമേശനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
പഞ്ചായത്ത് 12 -ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ആര്. രമേശന് മത്സരിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കേ കെഎസ്യുവിലൂടെയും പിന്നീട് സേവാദളിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാണ് രമേശന്. ഇതേ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി കെ.സോമന് ഓട്ടോറിക്ഷ തൊഴിലാളിയാണ്.
ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സോമന് 1989ല്‍ ആദ്യത്തെ ജില്ലാ കൗണ്‍സിലില്‍ കൊടുമണ്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്നു. 1556 വോട്ട് നേടുകയും ചെയ്തു. ഇവര്‍ രണ്ടുപേരും നേരിടുന്നത് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാറിനെയാണ്. 40 വര്‍ഷമായി ഇടതു ഭരണമാണ് പഞ്ചായത്തില്‍.