കോട്ടയം: ഗൂഗിള്‍ മാപ്പിനും വഴി തെറ്റും. മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയി വഴി തീര്‍ന്നതോടെ വാഹനം തല കീഴായി മറിഞ്ഞു. ഇതാദ്യമായല്ല ഗൂഗിള്‍ മാപ്പിന് വഴി തെറ്റുന്നത്. എന്നാല്‍ ഇത്തവണ പണികൊടുത്തത് അല്പം കടന്നു പോയി. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് നിര്‍മാണ സാമഗ്രികളുമായി ചങ്ങനാശേരിക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ തിയ്യറ്റര്‍ റോഡിലേയ്ക്ക് എത്തിയ വാഹനം പിന്നീട് വഴി തെറ്റി മുന്നോട്ട് പോവുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയെങ്കിലും മുന്നില്‍ വഴി തീര്‍ന്ന് നടകള്‍ കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി. അബദ്ധം പറ്റിയത് മനസിലാക്കിയ ഡ്രൈവര്‍ പിന്നിലേയ്ക്ക് എടുക്കുമ്പോഴാണ് അപകടം നടന്നത്.
ഭാരം നിറച്ച വാഹനം പിന്നിലേയ്ക്ക് എടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നിസാര പരിക്കേറ്റ ഡ്രൈവറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരത്തുള്ള പത്തൊമ്പതുകാരന് കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പൊഴും മാപ്പ് ഇതുപോലെ പണികൊടുത്തിരുന്നു. കാമുകനെ പോലീസിന്റെ മുന്നില്‍ എത്തിച്ചാണ് ഗൂഗിള്‍ മാപ്പ് ചതിച്ചത്.