പാലക്കാട്: നാലു വര്‍ഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നപ്പോള്‍ ലാഭം കൊയ്ത്
വൈദ്യുതി ബോര്‍ഡും. ദിവസവും 60,000 യൂണിറ്റ് വൈദ്യുതിയാണ് മലമ്പുഴയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്.
ഡിവിഷന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമില്‍നിന്നും ഒന്നേകാല്‍ മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനവും തുടങ്ങി. മലമ്പുഴയില്‍ രണ്ട് മെഗാവാട്ട് പദ്ധതിയാണ് വെള്ളിയാഴ്ചമുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറക്കുമ്പോഴാണ് പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളം തുറന്നുവിട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ജല അതോറിറ്റിയുടെ പ്രധാന പമ്പ്ഹൗസിലേക്കും കല്ലേപ്പുള്ളി മില്‍മ യൂണിറ്റിലേക്കും നല്‍കിയശേഷം അകത്തേത്തറ 110 കെ വി സബ്സ്റ്റേഷനിലേക്ക് നല്‍കും.
ചരിത്രത്തില്‍ ആദ്യമായാണ് ആഗസ്തില്‍ മലമ്പുഴയിലെ പവര്‍ ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 2014 സെപ്തംബറിലാണ് മലമ്പുഴ ഡാം തുറന്നത്. അന്ന് 54 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് പെരിങ്ങല്‍ക്കൂത്ത് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ യു ടി ജോബ് പറഞ്ഞു. ഷട്ടറുകള്‍ അടയ്ക്കുന്നതുവരെ പവര്‍ഹൗസും പ്രവര്‍ത്തിക്കും.
പിന്നീട് രണ്ടാംവിളയ്ക്ക് ഡാമില്‍നിന്ന് വെള്ളം തുറക്കുന്ന നവംബര്‍ മുതലാണ് വൈദ്യുതി ഉല്‍പ്പാദനം. ഈ സമയത്ത് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. പെന്സ്റ്റേറാക്കിലൂടെ ഇടതുകര കനാലിലേക്കാണ് വെള്ളം തുറന്നുവിടുക. ഇതിന് ശക്തി കുറവായതിനാല്‍ മണിക്കൂറില്‍ ഒന്നര മെഗാവാട്ട് വൈദ്യുതിപോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഇടത്വലതു കനാലിലൂടെയുള്ള വെള്ളം പവര്‍ഹൗസില്‍ ഉപയോഗിക്കാനാകുംവിധം തിരിച്ചുവിടണമെന്ന് വൈദ്യുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 70 ദിവസമെങ്കിലും പൂര്‍ണതോതില്‍ മലമ്പുഴയില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും.
പീച്ചിഡാമില്നിന്ന് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദനം തുടങ്ങി. കാര്‍ഷികാവശ്യത്തിനുള്ള ഡാമായതിനാല്‍ പീച്ചിയിലും നവംബര്‍ മുതല്‍ കൃഷിക്ക് വെള്ളം തുറക്കുമ്പോഴാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക പതിവ്. മറ്റ് പദ്ധതികള്‍ ചിമ്മിണി ഡാമിലെ മൂന്നര മെഗാവാട്ടിന്റേതും നിലമ്പൂരിലെ ആഢ്യന്പാറയിലേതുമാണ്. ചിമ്മിണി ഡാം തുറന്നിട്ടില്ല. ആഢ്യന്പാറയില് മണ്ണിടിച്ചിലനെത്തുടര്ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണ് നീക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്ന് എകസിക്യുട്ടീവ് എന്‍ജിനിയര്‍ യുടി ജോബ് പറഞ്ഞു.