പാലക്കാട്: കോവിഡ് വ്യാപനം തടയാനുള്ള ഈ ലോക്ഡൗൺ കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ് കളക്ടർ. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പെരിന്തൽമണ്ണ സബ് കളക്ടർ കെഎസ് അഞ്ജുവാണ് വിവാഹിതയായത്.
സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശി ഡോ. ജെ നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.
കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കളക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെഎസ് അഞ്ജു 2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്.