തിരുവനന്തപുരം: അന്തരിച്ച ഗസല്‍ ഗായകന് ഉമ്പായിയുടെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെജെ മാക്സി എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അഞ്ച് പതിറ്റാണ്ടായി സംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് 68 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ആലുവ അന്‍വര്‍ പാലിയേറ്റീവ് സെന്ററില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ലോകത്തോട് വിട പറഞ്ഞത്.