കണ്ണൂർ: കണ്ണൂരിൽ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ.ഇരിക്കൂറിലെ പടിയൂർ സ്വദേശി രാജു ആണ് പിടിയിലായത്. ഇയാളുടെ രണ്ടാം ഭാര്യയുടെ മകളുടെ ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർക്കോട് ജില്ലക്കാരനായ ഇയാൾ ഏതാനും വർഷം മുൻപ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ഇയാൾക്ക് നാട്ടിൽ വേറെ ഭാര്യയും മക്കളുമുള്ളതായാണ് വിവരം. ഇവിടെ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഉണ്ട്. ഇവരുടെ ആറുവയസുള്ള കുട്ടിയെയാണ് റബ്ബർ തോട്ടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി.