ആലുവ: ലഹരിയുടെ പുറത്ത് ആലുവ പുഴയിലേയ്ക്ക് എടുത്തു ചാടിയ മറുനാടന്‍ തൊഴിലാളിയെ ഫയര്‍ ഫോഴ്സ് എത്തിച്ച് രക്ഷപ്പെടുത്തി. ആലുവ കുഞ്ഞുണ്ണിക്കര അക്വഡറ്റ് പാലത്തില്‍ നിന്നാണ് പെരിയാറിലേക്ക് തൊഴിലാളി എടുത്തു ചാടിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുഴയില്‍ വീണയുടന്‍ പാലത്തിന്റെ തൂണില്‍ പിടിച്ച് കിടന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വാവിട്ട് കരയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഫയര്‍ഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് കരയ്ക്ക് കയറ്റിയത്.
അവശനിലയിലായ ഇയാളെ പിന്നീട് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായതിനാല്‍ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു.