കുന്നംകുളം: കേച്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ബാംഗാളില്‍ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അന്വേഷണ സംഘം ബാംഗാളില്‍ എത്തിയത്. ബംഗാളിന്റെ അതിര്‍ത്തി ഗ്രാമമായ മുര്‍ഷിദാബാദിലെ ജലങ്കി ബസാറിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഡീഷണല്‍ എസ്ഐ ഹക്കീം, എഎസ്ഐ എഫ് ജോയ് എന്നിവരോടൊപ്പം വീട്ടുകാരും ഇവിടേക്ക് പോയിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച് കുട്ടിയുടെ മൊഴിയെടുത്തു. അസ്വാഭാവികമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ശാരീരിക പരിശോധനയും നടത്തുമെന്ന് പോലീസ് അറിയിച്ചു. 26-ന് രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്ക് പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. ബംഗാള്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് പെണ്‍കുട്ടി യാത്രചെയ്തത്.