തിരുവനന്തപുരം: പോലീസിന്റെ കൈയ്യില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതെ പോയത് പുതിയ കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു കോടിയേരിയുടെ പ്രസ്താവന.
പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. എന്നാല്‍ എല്ലാ വെടിയുണ്ടകളും തിരിച്ചു വരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പോലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അതിനാല്‍ വെടിയുണ്ട കാണാതെ പോയ സംഭവം അസാധാരണ സംഭവം അല്ലെന്നും കോടിയേരി പറഞ്ഞു.തിരികേ എത്താതിരിക്കുന്ന വെടിയുണ്ടകളുടെ കണക്ക് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് രേഖപ്പെടുത്താതെ വന്നപ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പരിശോധന നടത്തിയാല്‍ പോയ തോക്കുകള്‍ അവിടെത്തന്നെ കണ്ടെത്താനാകും. അതിന്റെ കണക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചതില്‍ പിഴവ് സംഭവിച്ചിരിക്കാനാണ് സാധ്യത. സിഐജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കുമ്പോള്‍ അക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.