കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം നേരിട്ടത്.
130ലേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കൃഷിക്കും വീടുകള്‍ക്കും മറ്റു വസ്തുക്കള്‍ക്കും വലിയ നാശമുണ്ടായി. ആലപ്പുഴ ജില്ലയിലായിരുന്നു ഏറ്റവും വലിയ ദുരിതമുണ്ടായത്. കുട്ടനാടന്‍ മേഖല ഇപ്പോഴും വെള്ളത്തിലാണ്. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ ധാരാളം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ അവസരത്തില്‍ സഹായവുമായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. അവരോടെല്ലാം നന്ദി അറിയിക്കുന്നു. ഓഖി ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം വീണ്ടും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക പരിമിതി കണക്കിലെടുക്കാതെ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൂടുതല്‍ സഹായമെത്തിക്കുന്നതിന് എല്ലാവരുടെയും സഹായവും പിന്തുണയും ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്കാന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സംഭാവനകള്‍ തിരുവനന്തപുരം എസ്ബിഐ സിറ്റി ബ്രാഞ്ച്, A/C no: 67319948232, IFSC: SBIN0070028 എന്ന അക്കൗണ്ടിലേക്ക് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.