കൊച്ചി: എഎസ്ഐ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ പൗലോസ് ജോണാണ് മരിച്ചത്. 52 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
പോലീസ് സ്റ്റേഷന് വളപ്പില്‍ നിന്നുമാണ് എഎസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷന് വളപ്പിലെ ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.