തൊടുപുഴ: ഇടുക്കി കലക്ടറേറ്റില്‍ വീട്ടമ്മ പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെറുതോണി ടൗണില്‍ താമസിക്കുന്ന സാലി ആണു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു ഇടുക്കി പോലീസ് അറിയിച്ചു.
അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പോലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.