പാലക്കാട്: പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട. പാലക്കാട് നോമ്പിക്കോടിലാണ് സംഭവം. രാജ്യന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഇവ പിടികൂടിയത്. സംഘത്തിലുള്ള മൂന്നു പേര് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.