കൊച്ചി:ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചതായി അച്ഛന്. മൂന്നു മിനിറ്റോളം സംസാരിച്ചെന്നും ഭയപ്പെടേണ്ട സാഹചര്യമില്ല താന്‍ സുരക്ഷിതനാണെന്നും മകന് പറഞ്ഞതായി അച്ഛന് വിത്തല്‍ ഷേണായി മാധ്യമങ്ങളോട് പറഞ്ഞു.
സിജു വീട്ടുകാരുമായി ഇന്ന് ബന്ധപ്പെടുമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ ഇന്നലെ ഫോണ്‍ മെസേജിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. സിജുവിന്റെ ശബ്ദം കേട്ടതോടെയാണ് ശരിക്കും ആശ്വാസമായതെന്ന് സിജുവിന്റെ പിതാവ് പറഞ്ഞു. തനിക്കൊപ്പമുള്ളവരും സുരക്ഷിതരാണെന്ന് സിജു കുടുംബത്തെ അറിയിച്ചു.
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയില്‍ നാല് മലയാളികളാണുള്ളത്. സിജുവിനെ കൂടാതെ സ്റ്റെനാ ഇംപാറോയുടെ ക്യാപ്റ്റന്‍ മലയാളിയായ പി ജി സുനില്‍കുമാര്‍ ആലുവ സ്വദേശി ഡിജോ, കണ്ണുര്‍ സ്വദേശി പ്രജിത്ത് എന്നിവരാണ് കപ്പലിലുള്ളത്.