പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനേത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു. ഒമ്പത് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും.
കഴിഞ്ഞ ദിവസമാണ് മലമ്പുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. നാലു ഷട്ടറുകളും ഉയര്‍ത്തും. ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.