കണ്ണൂര്‍: ചെരുപ്പിലും അടിവസ്ത്രത്തിലും മയക്കുമരുന്ന് ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യുവാവ് പിടിയിലായത്.
കണ്ണൂര്‍ തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910 ഗ്രാം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.