കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണം എന്ന നിലപാട് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്കാന് കഴിയുമോ എന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.
നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സര്‍ക്കാരിനോടും ആരാഞ്ഞു.
ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.