കൊച്ചി: അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയ ആള് പിടിയില്‍. കര്‍ണാടക ഭട്കല് സ്വദേശിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. സിനിമാ താരങ്ങള്‍ക്കടക്കം കൈമാറാനാണ് മരുന്നു കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം അനധികൃത സൗന്ദര്യവര്‍ധക മരുന്നുകള്‍ കണ്ടെത്തിയത്. കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.
പിന്നീട് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് താന്‍ മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.