തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരവും കൂടിയേക്കുമെന്ന് സൂചന. സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിനാല്‍ വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവ് വര്‍ധിക്കുമെന്ന് ജല അഥോറിറ്റി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളക്കരം കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നത്.
അധികച്ചെലവ് കണക്കാക്കിയ ശേഷം ജല അഥോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ഇതിനായി ജല അഥോറിറ്റി പരിശോധനകള്‍ തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കൂട്ടിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വന്നു .2019-22 കാലത്തേക്കുള്ള വര്‍ധനവാണിത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല.