തിരുവനന്തപുരം: കൊക്കിന് ജീവന് ഉള്ള കാലത്തോളം താന്‍ ഒരു കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അത് താന്‍ സംഘി ആയതുകൊണ്ടല്ല മറിച്ച് അയ്യപ്പഭക്തനായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു’ എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരാളെ മാത്രമേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ, അതിനാല്‍ തനിക്ക് ഈ വിഷയത്തില്‍ ഒരു നിലപാടേയുള്ളൂ. ഇത്തരത്തിലുള്ള വാര്‍ത്തകളോട് രൂക്ഷമായ ഭാഷയിലാണ് എക്കാലത്തും താന്‍ പ്രതികരിച്ചിട്ടുള്ളത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്. അതിനാല്‍ ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ പിറ്റേ ദിവസം വന്ന പത്രവാര്‍ത്തകളില്‍ ചില തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായി ശ്രദ്ദയില്‍പ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്തു ഞാന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായി. പകഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതെക്കുറിച്ച് മാധ്യമ സുഹൃത്തുക്കള്‍ ചോദിക്കുകയും അതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ പിറ്റേ ദിവസത്തെ ചില പത്രങ്ങളില്‍ ‘ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു’ എന്ന് ഞാന്‍ പറഞ്ഞതായി അച്ചടിച്ചു വന്നു. ഞാന്‍ ഒരാളെ മാത്രമേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ, അതിനാല്‍ എനിക്ക് ഈ വിഷയത്തില്‍ ഒരു നിലപാടേയുള്ളൂ. ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. എന്റെ കൊക്കിന് ജീവന് ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പുവേളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളില്‍ പ്രചരണത്തിന് എത്തിയിരുന്നു.
ശ്രീ. ആന്റോആന്റണിയുടെ പ്രചരണാര്‍ത്ഥം പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ മാത്രം 16-ല്‍ പരം കുടുംബയോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഈ വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇത് തെറ്റാണെന്നും ഞാന്‍ പാര്‍ട്ടിക്ക് വിധേയനായേ പ്രവര്‍ത്തിക്കൂ എന്നും ശ്രീ.ആന്റോ ആന്റണിയെ ഫോണില്‍ വിളിച്ച് ഞാന്‍ ഉറപ്പു നല്‍കിയിരുന്നു.
ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും, പ്രവര്‍ത്തിക്കും അത് ഞാന്‍ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണ്. ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്…