പാലക്കാട്: ജയിലിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ജില്ലാ ജയില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. അതിനുള്ള എല്ലാമാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ജയിലുകളിലുണ്ട്. തെറ്റു തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും. തെറ്റ് ആവര്‍ത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യണമെന്ന് വിചാരിക്കുന്നവര്‍ കര്‍ശന നടപടി മുന്നില്ക്കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍നിന്ന് ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.