കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ അപമാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ ധ്യാനഗുരു ഡൊമനിക് വാളമനാല്‍. താന്‍ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ് ഓട്ടിസം കുട്ടികളെന്നും തന്റെ വാക്കുകള്‍ അവരെ വിഷമിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും പുതിയ വീഡിയോയിലൂടെ വാളമനാല്‍ പറഞ്ഞു.
ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണ് പെരുമാറുക. മദ്യം, സിഗരറ്റ്, വ്യഭിചാരം, സ്വവര്‍ഗരതി, നീലച്ചിത്രം എന്നിവയ്ക്ക് അടിമയായവര്‍ വിവാഹം കഴിച്ചാല്‍ ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇടുക്കി അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിലെ ഡയറക്ടര്‍ ആയ ഡൊമനിക് വാളമനാല്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞത്. ഇത് പിന്നീട് വിവാദമായി.
അതോടെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വാളമനാലിനെ വിലക്കി. തുടര്‍ന്നായിരുന്നു ഖേദം പ്രകടിപ്പിച്ചത്. പ്രവാചക ശബ്ദം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് വാളമനാല്‍ മാപ്പ് പറയുന്നത്. ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നും വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ കൃത്യമായ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വിഡിയോയില്‍ വാളമനാല്‍ പറയുന്നു.