പാലക്കാട്: പാലക്കാട് മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര് കുടുങ്ങി കിടക്കുന്നു. മുനിസിപ്പല്‍ സ്റ്റാന്റിന് സമീപത്തുള്ള പഴയ കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പോലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി. മൊബൈല്‍ കടകള്‍ ഉള്‍പ്പടെ നിരവധി കടകളാണ് തകര്‍ന്നു വീണ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്നത്.
അഞ്ച് പേരെ പരിക്കുകളോടെ രക്ഷിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഒന്‍പതു പേര് കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. കെട്ടിടത്തിലെ ഹോട്ടലില്‍ നടന്ന അറ്റകുറ്റപ്പണിയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നു വീഴാനിടയായത്. തൂണ് മാറ്റിയപ്പാടെ കെട്ടിടം നിലം പതിക്കുകയായിരുന്നുവെന്നാണ് നിഗമനം.