നെടുങ്കണ്ടം: പീരുമേട്ടിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എഎസ്ഐ റെജിമോന്, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
എട്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമ്പത്തിക തട്ടിപ്പുകേസിലെ റിമാന്‍ഡ് പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന കേസില്‍ നേരത്തെ എസ്ഐ സാബുവിനെയും സിപിഒ സജിമോന്‍ ആന്റണിയെയും അറസ്റ്റ് ചെയ്തിരുന്നു.
ഒമ്പതു പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.