നിലമ്പൂര്‍: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കെആര്‍ ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ തകഴി സ്വദേശിയാണ് ഹരി.
ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറായി ജോലി ചെയ്യുന്ന ഹരിയെ വാടക ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടത്. കുടുംബപ്രശ്നങ്ങള്‍ കാരണം ഹരിയും പ്രതിഭയും തമ്മില്‍ വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്നു. ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്കിയ ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.